ഓണാഘോഷത്തെ പറ്റി വർഗീയ പരാമർശം; സ്കൂളിലേക്ക് ബിജെപി മാർച്ച് നടത്തി

കുന്നംകുളം :കുട്ടികൾക്കിടയിൽ വർഗീയ ചേരിത്തിരിവ് ഉണ്ടാക്കുന്ന തരത്തിൽ ഓണാഘോഷത്തെ പറ്റി ശബ്ദ സന്ദേശം നൽകിയ കല്ലുംപുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപികക്കെതിരെ നടപടി ആവിശ്യപ്പെട്ട് ബിജെപി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.കല്ലും പുറം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് സ്കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ ബി ജെ പി നോർത്ത്
ജില്ല പ്രസിഡന്റ്‌ അഡ്വ. നിവേദിത സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.കടവല്ലൂർ വെസ്റ്റ് ഏരിയ പ്രസിഡന്റ്‌ അംബിക അധ്യക്ഷത വഹിച്ചു.എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ്‌ ജിത്തു തയ്യൂർ ,കർഷക മോർച്ച ജില്ല പ്രസിഡന്റ് രാജേഷ് കൂട്ടൻഞ്ചേരി,
ജില്ല മണ്ഡലം നേതാക്കൾ  പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *