ചാവക്കാട്: മണത്തലയിൽ മാർക്കറ്റിംങിനായി വീട്ടിലെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മണത്തല പള്ളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ അലിക്കുട്ടി (60)യെ ആണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.സംഭവസമയത്ത് പ്രതിയുടെ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്‌പെക്ടർ പ്രീത ബാബു, പി.എസ്. അനിൽകുമാർ, എ.എസ്.ഐ. മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മണത്തലയിൽ മാർക്കറ്റിംങിനായി വീട്ടിലെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; അറുപത് കാരൻ അറസ്റ്റിൽ
