പേപ്പട്ടിയുടെ കടിയേറ്റ  കോട്ടപ്പടി ചേമ്പാലകുളം പരിസരത്തെ നായക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പു എടുത്തു

കോട്ടപ്പടി :പേപ്പട്ടിയുടെ കടിയേറ്റ കോട്ടപ്പടി ചേമ്പാലകുളം പരിസരത്തെ നായക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പു എടുത്തു. തെരുവുനായക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയപ്പ് യജ്ഞത്തിന്റെ ഭാഗമായി ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ വിവിധ വാർഡുകളിൽ ഇന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ  മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ തെരുവ് നായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. പൂക്കോട് വെറ്ററിനറി സർജൻ ഡോ. പ്രശാന്ത് നേതൃത്വം നൽകിയ വാക്സിനേഷൻ ക്യാമ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വി.ജെ. മെർളി, ലിജോ പോൾ അറ്റൻ്റൻ്റ് ശ്യാമപ്രസാദ് എന്നിവരും ഡോഗ് ക്യാച്ചേഴ്സ്, കമ്മ്യൂണിറ്റി ലീഡർഷിപ്പ് ട്രൈയ്നർ പ്രഭാകരൻ വടാശ്ശേരി, സിവിൽ ഡിഫൻസ് വളണ്ടിർ പ്രബീഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *