കാണിപ്പയ്യൂരിൽ അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് അപകടം

‘കുന്നംകുളം: കാണിപ്പയ്യൂരിൽ അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭാസ് ബസ് ദിശ തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന കാറിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *