ചാവക്കാട്:പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ അമാവാസി മഹോത്സവത്തിന് വിവിധ പരിപാടികളോടെ തുടക്കമായി.തുലാമാസ വാവു ബലിതര്‍പ്പണം നാളെ നടക്കും രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഗളൂരിക ദേവി ക്ഷേത്രത്തില്‍ നിന്ന് നടന്നു.ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിക്കും.ഗജരാജന്‍ മംഗലംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റും.എഴുന്നള്ളിപ്പിന്റെ ഭാഗമായി മണത്തല ജനാര്ദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുണ്ടാവും.വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് രണ്ടിന് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര കുടുംബ ക്ഷേത്രത്തില്‍ നിന്നും,തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് ഒന്നിന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെടും.ഇരുവിഭാഗം കമ്മിറ്റികള്‍ക്കും അഞ്ച് വീതം ആനകള്‍ എഴുന്നള്ളിപ്പിനുണ്ടാവും.ക്ഷേത്രകമ്മിറ്റിയുടെയും തെക്ക്,വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ദിലീപ് കുമാർ പാലപ്പെട്ടി,വിനയദാസ് താമരശ്ശേരി, വിക്രമൻ താമരശ്ശേരി,വാക്കയില്‍ വിശ്വനാഥന്,വാസു തറയിൽ,ജയപ്രകാശൻ കടാമ്പുള്ളി,രാജന് വേഴാംപറമ്പത്ത്,കെ.എസ്.ബാലന് എന്നിവർ നേതൃത്വം നല്‍കും
Related Posts
ചാവക്കാട് നഗരസഭയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല
- Ramesh Chembil
- November 11, 2024
- 0
ചാവക്കാട്: നഗരസഭയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് […]
ക്ഷീര കർഷകർക്ക് കറവപ്പശു കാലിത്തീറ്റ വിതരണം ചെയ്തു
- admin
- September 11, 2025
- 0
പുന്നയൂർ: ഗ്രാമപഞ്ചായത്തിലെ60 ക്ഷീര കർഷകർക്ക് കറവപ്പശു കാലിത്തീറ്റ വിതരണം ചെയ്തു. ഒരു മാസം ചാക്ക് ഒന്നിന് 500 രൂപ സബ്സിഡി നിരക്കിൽ 4 ചാക്ക് വീതം 5 മാസത്തേക്ക് നൽകുക. 10000 രൂപവരെ കർഷകന് […]
ഗുരുവായൂരിൽ കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്: നാളെ തത്ത്വ കലശം
- admin
- February 25, 2026
- 0
ഗുരുവായൂർ: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ ( വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളി ക്കുടങ്ങൾ സജ്ജമാക്കി.കലശം എട്ടാം […]
