തിരുവനന്തപുരം:കേരള മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച ഇന്നു വൈകുന്നേരം നടക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് നിർദ്ദേശിക്കാൻ സാധ്യത.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയോടെ കേരളത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും.മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ വിഡി സതീശന് ഐക്യദാർഢ്യവുമായി അദ്ദേഹത്തെ എറണാകുളത്തെ വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്. മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളി വി ഡി സതീശനെ സന്ദർശിച്ചു.നിയുക്ത എം എൽ എമാരായ മുഹമ്മദ് ഷിയാസും വി ഇ അബ്ദുൾ ഗഫൂറും നേരത്തെ വി ഡി സതീശനെ കാണാനെത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് ഘടക കക്ഷികൾ. തീരുമാനം വൈകുന്നതിൽ പാണക്കാട്ട് ചേർന്ന് മുസ്ലിം ലീഗ് നേതൃയോഗം അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനിടെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ മുസ്ലീം ലീഗ് നേതൃ യോഗം ചേർന്നത്.
മുഖ്യമന്ത്രി; വി ഡി സതീശന്റെ പേര് നിർദ്ദേശിക്കാൻ സാധ്യത
