കുന്നംകുളം – കുണ്ടുകടവ് റൂട്ടിൽ ബസ് സമരം പിൻവലിച്ചു

പുന്നയൂർക്കുളം:കുന്നംകുളം, ഗുരുവായൂർ-കുണ്ടുകടവ് റൂട്ടിൽ നാലു ദിവസമായി തുടർന്നു വന്നിരുന്ന ബസ് സമരം  പിൻവലിച്ചു.പൊന്നാനിയിൽ നടന്ന നവ കേരള സദസ്സിൽ ആർടിഒ,ലേബർ ഓഫീസർ തുടങ്ങിയവരുമായി ബസ്സ് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ പ്രാരംഭ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമായത്.നാളെയും ചർച്ച തുടരുമെന്നാണ് അറിയുന്നത്.അതേസമയം
ഇന്ന് ചില സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയോട് അപമരാധ്യയായി പെരുമാറിയതിനെ തുടർന്ന്
വിദ്യാർത്ഥിനിയുടെ പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ പൊരുമ്പടപ്പ് പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പണി മുടക്കിയത്

Leave a Reply

Your email address will not be published. Required fields are marked *