ചാവക്കാട് :ചിങ്ങം ഒന്ന് കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു.ഗുരുവായൂർ എം.എൽ.എ,എൻ.കെ. അക്ബർ ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ, മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെബീന പരീദ്, ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലിക്കുളം അബ്ബാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ കർഷകർക്ക് തെങ്ങിൻ തൈകളും വിതരണം ചെയ്തു. നഗരസഭ കൃഷി ഓഫീസർ അനി റോസ് ഇ.പി. നന്ദി പറഞ്ഞു.
കർഷക ദിനം;ചാവക്കാട് നഗരസഭ കർഷകരെ ആദരിച്ചു
