വടക്കേക്കാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി

വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി.നാലാംകല്ല് എം ഏൻഡ് ടി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ജൈവ കർഷക അൽഫോൺസ, വനിത കർഷക ഷഫ്‌ന ഷമീർ, വിദ്യാർത്ഥി കർഷക മെൻഹ കബീർ, മുതിർന്ന കർഷകൻ അബ്ദുൾ സലാം, എസ് സി കർഷകൻ പ്രശാന്ത് പി. എ, നെൽകർഷകൻ മുഹമ്മദ്ക്കുട്ടി, ക്ഷീരകർഷകൻ അജിത കാട്ടിശ്ശേരി, കേരകർഷകൻ കൊച്ചുമാത്യു, കർഷകതൊഴിലാളി.സേതുമാധവൻ, സമ്മിശ്ര കർഷകൻ സുകുമാരൻ വി കെ, മികച്ച കൃഷിക്കൂട്ടം സൗഭാഗ്യ ജെ എൽ ജി, ഉന്നത വിജയികൾ എന്നിവരെ ആദരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ് കെ ഖാലിദ്, കെ.വിറഷീദ്,രുഗ്മ്യ സുധീർ,വാർഡ് മെമ്പർമാരായ ബീന സുരേന്ദ്രൻ, ടി.സി സരസ്വതി,ശോഭ അനീഷ്‌കുമാർ, എം.ഗിരീഷ് ,പ്രീതി ബാബു,കാർഷിക വികസന സമിതി അംഗങ്ങളായ വിദ്യാധരൻ,യു. എം കുഞ്ഞഹമ്മദ്, സി ഡി എസ് ചെയർപേഴ്സൺ പ്രബീന സത്യൻ എന്നിവർ പങ്കെടുത്തു. അസി.അഗ്രികൾച്ചറൽ ഓഫീസർമാരായ ബിജോയ്.പി.കെ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *