വടക്കേക്കാട് : സി പി ഐ മണികണ്ഠേശ്വരം ബ്രാഞ്ച് കമ്മിറ്റി രുപീകരിച്ചു. രുപീകരണ യോഗം കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ഗീതാ രാജൻ ഉദ്ഘാടനം ചെയ്തു. കരിപ്പോട്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി. എം മനോജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധീഷ് അമരായിൽ, യുവകലാസാഹിതി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കെ.എം ഉണ്ണികൃഷ്ണൻ, ലോകൽ കമ്മിറ്റി അംഗം പി.എ അഷറഫ്, കെ.പി ശങ്കരൻ നായർ, എൻ. മിനി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഭാരവാഹികളായി കെ. ഹരിദാസൻ സെക്രട്ടറി, സി. സുധ അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
സി പി ഐ മണികണ്ഠേശ്വരം ബ്രാഞ്ച് കമ്മിറ്റി രുപീകരിച്ചു
