തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ :റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം.നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു.റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ.റിപ്പയറിംഗ് ഉപയോഗിക്കുന്ന ഒരു എൻജിനും കത്തിനശിച്ചു എന്നാണ് വിവരം. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു

Leave a Reply

Your email address will not be published. Required fields are marked *