ചാവക്കാട്:കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തെക്കൻ പാലയൂരിൽ ഉണ്ടായ കുറുനരി ആക്രമണത്തിൽ വെങ്കിടങ്ങ് സ്വദേശി അടക്കം ഏഴുപേർക്ക് പരിക്കേൽക്കുകയും കൂടാതെ തെക്കഞ്ചേരിയിൽ കുറുനരി ആക്രമണത്തെ തുടർന്ന് ഒരു പശു ചാവുകയും ചെയ്തു. ഇതേ തുടർന്ന് പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ഓഫീസിൽ വച്ച് യോഗം ചേർന്നു. പ്രശ്നബാധിത പ്രദേശങ്ങളിലും കുറുനരിയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളിലും സന്ദർശനം നടത്തി. ആക്രമണത്തിനിരയായ എല്ലാവർക്കും വനം- വന്യജീവി സംരക്ഷണ വകുപ്പിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. കൂടാതെ ചാവക്കാട് നഗരസഭയിൽ നിന്നും താൽകാലികാശ്വാസം എന്ന രീതിയിൽ ചെയർമാൻ റിലീഫ് ഫണ്ടിൽ നിന്നും 5000 രൂപ വീതം അനുവദിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലീം ബുഷറലത്തീഫ്, പ്രസന്ന കൗൺസിലർ എം ആർ രാധാകൃഷ്ണൻ സെക്രട്ടറി എം. എസ് ആകാശ്,ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ വെറ്റിനറി ഡോക്ടർ ശർമ്മിള തുടങ്ങിയവർ പങ്കെടുത്തു.
ചാവക്കാട് കുറുനരി ആക്രമണത്തിൽ ഏഴു പേർക്ക് പരുക്ക്, പശു ചത്തു
