ചാവക്കാട് നഗരസഭ കെ പി വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭാ മുൻ ചെയർമാൻ കെ.പി. വത്സലന്റെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ ഏർപ്പെടുത്തിയ കെ പി വത്സലൻ  സ്മാരക എൻഡോവ്മെന്റ് വിതരണം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു. എംഎൽഎ എൻ കെ അക്ബർ മുഖ്യാതിഥിയായിരുന്നു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഷാഹിന സലീം സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ പുത്തൻകടപ്പുറം ജി ആർ എഫ് ടി എച്ച് എസ്,എം ആർ ആർ എം എച്ച് എസ് എസ് എന്നീ സ്കൂളുകളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു.കൂടാതെ, മത്സ്യത്തൊഴിലാളി,പട്ടികജാതി എന്നീ വിഭാഗങ്ങളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും നഗരസഭ ജീവനക്കാരുടെ മക്കളായ വിദ്യാർത്ഥികളെയും എൻഡോവ്മെന്റ് നൽകി അനുമോദിച്ചു.ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *