ചാവക്കാട്:എസ് കെ എസ് എസ് എഫ് നിശാസംഗമം സംഘടിപ്പിച്ചു
സംഘടന ഹൃദയങ്ങളിലേക്ക് എന്ന ശീർഷകത്തിൽ എടക്കഴിയൂർ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സംഗമം മേഖല ട്രഷറർ സി.എസ് ഷാഫി ഉദ്ഘാടനം ചെയ്തു.ആറംകല്ല് ജീലാനി മദ്രസയിൽ നടന്ന ചടങ്ങിൽ ഡോ.സത്താർ ഹുദവി വിദ്യാർത്ഥികളുമായി സംവദിച്ചു.
സൽമാൻ ഫാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദലി, അജ്മൽ ഫൈസി, മഹ്‌റൂഫ് വാഫി,മുനീർ ജീലാനി, എ.പി.ജസീൽ,കലീം എടക്കഴിയൂർ, ആഷിഫ്, അൻസാരി, സവാദ്, സിനാൻ, മിഷാൽ ഹുസൈൻ എന്നിവർ പങ്കെടുത്തു. ടി.എസ് ഷഹദ് സ്വാഗതവും റിളുവാൻ നന്ദിയും പറഞ്ഞു
എസ് കെ എസ് എസ് എഫ് നിശാസംഗമം സംഘടിപ്പിച്ചു
