ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിക്കുന്നു.ചെവ്വാഴ്ച രാവിലെ 10 ന് ചാവക്കാട് നഗരസഭാ എൻ വി സോമൻ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്യും.എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും.സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ ഉയർന്ന ഉദ്യോഗസ്ഥർ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ അവതരിപ്പിക്കുന്നതും വിശദമായ ഗ്രൂപ്പ് തല ചർച്ച എന്നിവ ഉണ്ടായിരിക്കും.വിവിധ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പു മേധാവികൾ സെമിനാറിൽ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റിന്റമാർ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.
Related Posts
ഇണ്ടി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും – അഡ്വ നിവേദിത
- admin
- April 21, 2026
- 0
ഗുരുവായൂർ:ഇണ്ടി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ നിവേദിത.നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാതിനിധ്യം നൽകുക എന്ന ഉദ്ദേശത്തിൽ […]
ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍ വികസന കുതിപ്പിലേക്ക്;30 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തിക്ക് ഭരണാനുമതി
- Ramesh Chembil
- October 17, 2024
- 0
ചാവക്കാട്:ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഹാര്‍ബര്‍ നവീകരണത്തിനായി 30.3 കോടി രൂപയുടെ പ്രവര്‍ത്തിക്ക് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു.ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. ഹാര്‍ബറിന്റെ വിപുലീകരണം, പുതിയ വാര്‍ഫ് നിര്‍മ്മാണം,ലേല ഹാള്‍ […]
സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സനോജ് സിപിഎം വിട്ട് ബി ജെ പിയിൽ
- Ramesh Chembil
- April 9, 2025
- 0
കൈപ്പറമ്പ് : തോളൂർ പഞ്ചായത്തിൽ10-ാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സനോജ് സി.ജെ.യും സുഹൃത്തുക്കളായ എൻ. വി സുരേഷ്,എം.കെ ശിവരാജൻ, എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ബി ജെ പി […]
