ഗുരുവായൂർ:ഇണ്ടി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ നിവേദിത.നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാതിനിധ്യം നൽകുക എന്ന ഉദ്ദേശത്തിൽ 2023-ൽ നരേന്ദ്രമോദി സർക്കാർ നിയമം പാസാക്കുകയുണ്ടായി. എന്നാൽ അതിനുള്ള തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ജനസംഖ്യ അനുപാതമനുസരിച്ചുള്ള സീറ്റ് വർദ്ധനയിൽ ഉണ്ടാകാൻ സാധ്യതയുള്ള, പക്ഷപാതം ഇല്ലായ്‌മ ചെയ്യുവാനും കൊണ്ടുവന്ന 131 ആം ഭേദഗതി തള്ളി പോയിരിക്കുകയാണ്. ഇത് സ്ത്രീ സമൂഹത്തിന് നേരെയുള്ള അനീതി മാത്രമല്ല ഭാരതത്തിന് തന്നെ നാണക്കേടാണ്. സ്ത്രീശക്തിക്ക് ആദരവും ബഹുമാനവും നൽകുന്ന ഈ ഭാരതത്തിൽ അവർക്ക് ഭരണ സംവിധാനങ്ങളിൽ ലഭിക്കേണ്ട അവസരം പോലും നിഷേധിക്കുന്നു എന്നത് ഖേദകരമാണ്. ശ്രീമതി ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42ആം ഭേദഗതി, 84ആം ഭേദഗതിയിലൂടെ നിലനിർത്തേണ്ട സാഹചര്യം ഉണ്ടായി എന്നുള്ളതുകൊണ്ട് 2026 നു ശേഷം മാത്രമാണ് ഒരു ഭേദഗതിയിലൂടെ സീറ്റ് വർദ്ധനയ്ക്കും വനിതാ സംവരണത്തിനും ഉള്ള തടസ്സം നീക്കുവാൻ സാധിക്കുക. അതിന് ഏറ്റവും ആദ്യത്തെ അവസരമായിട്ട് ഈ കഴിഞ്ഞ പാർലമെൻ്റ് സെഷൻ ഉപയോഗിക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എന്നിരുന്നാലും എല്ലാ യാഥാർത്ഥ്യങ്ങളും മറച്ചുവെച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ സ്വാർത്ഥലാഭത്തിനായി ബില്ല് കൊണ്ടുവന്നു എന്ന് പറഞ്ഞുകൊണ്ട് അതിനെ എതിർത്തു തോൽപ്പിച്ചവർ യഥാർത്ഥത്തിൽ മറച്ചുവയ്ക്കുന്ന പല യാഥാർത്ഥ്യങ്ങളുഉണ്ട്. കുടുംബാധിപത്യം മാത്രം അംഗീകരിക്കുന്ന പാർട്ടികൾ അവർക്കുള്ളിൽ മറ്റു വനിതകൾ മുന്നോട്ടുവരുന്നതിലോ അവർക്ക് അവസരങ്ങൾ നൽകുന്നതിലോ താല്പര്യം ഇല്ലാത്തവരാണ് എന്നുള്ളതുമാത്രമാണ് ഈ ബില്ലിനെ എതിർക്കുവാനുള്ള കാരണമെന്ന് പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഇണ്ടി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണ്. തൃശ്ശൂർ നോർത്ത് ജില്ലയിലെ എൻഡിഎ മഹിളാ നേതാക്കളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.
ഏപ്രിൽ 28 ന് വടക്കഞ്ചേരി ടൗണിൽ മഹിളാ മുന്നേറ്ററാലി നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. 28 വരെയുള്ള ദിവസങ്ങളിൽ മഹിള സംഗമങ്ങളും സമ്പർക്ക പരിപാടികളും മണ്ഡലം തലത്തിൽ നടക്കുന്നതായിരിക്കും. ഏപ്രിൽ 27ന് എല്ലാ മണ്ഡലങ്ങളിലും ഒപ്പുശേഖരണവും പോസ്റ്റുകാർഡ് നിവേദനങ്ങൾ അയക്കുന്ന പരിപാടികളും നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 29, 30 ദിവസങ്ങളിൽ മണ്ഡലം കേന്ദ്ര ങ്ങളിൽ സെമിനാറുകളും പ്രദർശനങ്ങളും നടത്തുന്നതായിരിക്കും.
പത്രസമ്മേളനത്തിൽ
ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.
നിവേദിതസുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറിമാരായ നിത്യസാഗർ, അഡ്വ.സോഫിയ ശ്രീജിത്ത്,
മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ജമീല ടീച്ചർ, ജനറൽ സെക്രട്ടറി ജിജിമോൾ,സെക്രട്ടറി ഗോപിക മനോജ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സിന്ധു ശശിധര ബാബു ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു
ഇണ്ടി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും – അഡ്വ നിവേദിത
