അഞ്ഞൂർ:മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവകയിൽ ഏപ്രിൽ 22,23 തിയ്യതികളിൽ നടത്തുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് നടന്ന കൊടിയേറ്റം സഭ മേലധ്യക്ഷൻ സിറിൽ മാർ ബസ്സെലിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. വികാരി ഫാ.വർഗീസ് വാഴപ്പിള്ളി, ഡീക്കൻ സ്റ്റെഫാനോ പുലിക്കോട്ടിൽ,ഡീക്കൻ ആരോൺ തോമസ് എന്നിവർ സന്നിഹിതരായിരുന്നു, സെക്രട്ടറി സി.പി ബാബു , ട്രഷറർ റെജി കുണ്ടുകുളങ്ങര എന്നിവരടങ്ങിയ ഇടവക കമ്മിറ്റി നേതൃത്വം നൽകി.22 നു വൈകീട്ട് സന്ധ്യ നമസ്‍കാരവും,പള്ളിക്കുചുറ്റും റാസയും കൈമുത്തും നേർച്ചയും ഉണ്ടാകും. 23 നു രാവിലെ 8.30 ന്
സിറിൽ മാർ ബസ്സെലിയോസ് മെത്രാപോലീത്തായുടെ മുഖ്യ കർമ്മീകത്വത്തിൽ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയും റാസയും കൈമുത്തും പൊതുസദ്യയും ഉണ്ടാകും
ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി
