കാരുണ്യത്തിൻ്റെ കരസ്പർശവുമായി കരുണ ക്രിസ്തുമസ്,  പുതുവത്സര ആഘോഷവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും

ഗുരുവായൂർ:കാരുണ്യത്തിൻ്റെ കരസ്പർശവുമായി
കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്,പുതുവത്സര ആഘോഷവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ് ആദ്ധ്യക്ഷത വഹിച്ച   സംഗമം അമല മെഡിക്കൽ സെന്റർ ഡയറക്ടർ റവ.ഫാ.ജൂലിയസ് അറക്കൽ സി എം ഐ ഉദ്ഘാടനം ചെയ്തു. തൃശൂർ ദർശന സൊസൈറ്റി പ്രസിഡൻ്റ് റവ.ഫാ.സോളമൻ
ക്രിസ്തുമസ്സ് സന്ദേശം നൽകി.  ബഥനി ആശ്രമം റവ.ഫാ.മത്തായി അനുഗ്രഹ പ്രഭാഷണം നടത്തി.
മിഖായേൽ ഗ്രൂപ്പ് ചെയർമാൻ
ബാബു ജോസ് അമ്മമാർക്കുള്ള പെൻഷൻ വിതരണോദ്ഘാടനം നടത്തി. രാമകൃഷ്ണൻ ചേലക്കര,രുധിരം സിനിമ തിരക്കഥാകൃത്ത് ജോസഫ് കിരൺ എന്നിവരെ ജോസ് സുവർണ്ണ ആദരിച്ചു.സി.കെ അപ്പുമോൻ,രജ്ഞിത്ത് പി. ദേവദാസ്, ഗുരുവായൂർ എസ് ഐ, കെ. പി ജെയ്സൺ,സി.ഐ ജോർജ്,റോയ് പാലത്തിങ്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതവും  
ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ  നന്ദിയും പറഞ്ഞു.സംഗമത്തിൽ അമ്മമാരും ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളും കരുണ കുടുംബാംഗങ്ങളുമടക്കം 250 ഓളം പേർ പങ്കെടുത്തു.വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *