ചൂണ്ടൽ പുതുശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ മധ്യ വയസ്കന്റെ മൃതദേഹം കണ്ടെത്തി.

കുന്നംകുളം: കുന്നംകുളം-തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടൽ പുതുശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ മധ്യ വയസ്കന്റെ മൃതദേഹം കണ്ടെത്തി. കുന്നംകുളം അടുപ്പുട്ടി സ്വദേശി കളത്തിപറമ്പിൽ ദിനേശ(56)ന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. ദീർഘ കാലമായി ഇയാൾ പുതുശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതോടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കുന്നംകുളം പോലീസ്  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *