ഗുരുവായൂർ: നഗരസഭ അയ്യങ്കാളിനഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഹോമിയോ മെഡിക്കൽ ചെക്കപ്പ്, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ചെയർമാൻ എം കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈലജ സുധൻ, എം.എം ഷെഫീർ , എ.എസ് മനോജ്, ബിന്ദു അജിത്ത് കുമാർ , പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ,കൗൺസിലർ അബ്ദുൾ റഷീദ് കെ.വി എന്നിവർ പങ്കെടുത്തു. ഗുരുവായൂർ നഗരസഭ ഹോമിയോ ആശുപത്രിയും ഡോ.റാണി മേനോൻ കണ്ണാശുപത്രിയുമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ഗുരുവായൂർ നഗരസഭ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഹോമിയോ മെഡിക്കൽ ചെക്കപ്പ്, സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
