മൃതദേഹത്തോട് അനാദരവ്;പുന്നയൂർ പഞ്ചായത്തിലേക്ക് ബിജെപി മാർച്ച്

പുന്നയൂർ :പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച്
പുന്നയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. വില്ലേജ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ ബിജെപി സംസ്ഥാനസമിതി അംഗം ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ദിനേശൻ ഈച്ചിത്തറ അധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.സജീഷ് മുണ്ടന്തറ സ്വാഗതവും ബിജു പി.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *