തൃശ്ശൂർ : വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഓഫീസിനു (DDE Office ) മുന്നിൽ നടന്ന എൻ ടി യു ധർണാ സമരം സംസ്ഥാന ഉപാധ്യക്ഷ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. തികച്ചും നിരുത്തരവാദപരവും ചിന്താശൂന്യവുമായ സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് ഈ മേഖലയിൽ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ നിരവധിയാണെന്നും ജീവനക്കാരുടെയും അധ്യാപകരുടെയും അർഹതപ്പെട്ട ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണവും അടിയന്തിരമായി അനുവദിക്കണമെന്നും അവർ ആവിശ്യപ്പെട്ടു.2015 ന് ശേഷമുള്ള മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പുവരുത്തുക,കോൺട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ചർച്ച കൂടാതെ പ്രഖ്യാപിച്ച ഉച്ചഭക്ഷണമെനുവിന് ഉള്ള പണം അനുവദിക്കുക,ഇ ഐ ഡി ഉള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണയം നടത്തുക, സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പി.എം പദ്ധതിയിൽ സർക്കാർ ഒപ്പ് വയ്ക്കുക, ഭിന്നശേഷി നിയമനങ്ങൾക്ക് ഒഴിവ് മാറ്റി വച്ചിട്ടുള്ള സ്കൂളുകളിൽ അവശേഷിക്കുന്ന മുഴുവൻ തസ്തികകളും സ്ഥിരനിയമനം നടത്തുക,കായിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് തസ്തിക മാനദണ്ഡത്തിൽ ശാസ്ത്രീയവും കാലോചിതവുമായ മാറ്റങ്ങൾ വരുത്തി കായികാധ്യാപക നിയമനം നടപ്പിലാക്കുക, 2016 മുതൽ 2021 വരെ നിയമിതരായ നാഷ്ണൽ അപ്രൂവ്ഡ് അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം ഉടൻ അനുവദിക്കുക, യു പി, എൽ പി സംസ്കൃതം സ്കോളർഷിപ്പ് ഉടൻ ലഭ്യമാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ധർണ മുന്നോട്ട് വച്ചത്.എൻ ടി യു ജില്ലാ പ്രസിഡന്റ് എം കെ പ്രസാദ്, ജനറൽ സെക്രട്ടറി വി യു ശ്രീകാന്ത്, സംസ്ഥാന സെക്കണ്ടറി വിഭാഗം കൺവീനർ ഡോ. അബി പോൾ, സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി, ട്രഷറർ സുനിൽ എസ്,ജില്ലാ വൈസ് പ്രസിഡന്റ് പി സി വർഗീസ്, ശ്യാംപ്രസാദ്, സിജോ പി എം , ഗീതാ കെ മോനോൻ , പ്രിയ, വിഷ്ണുദാസ്, അനൂപ്,നാരായണൻ, സുഖിൽ ശ്രീനാഥ്, പി സതീഷ് എന്നിവർ സംസാരിച്ചു.
ഡിഡിഇ ഓഫീസിനു മുന്നിൽ എൻ ടി യു ധർണ്ണ
