ഗുരുവായൂരിലെ ഗജവീരന്മാർക്ക് സുഖചികിത്സ തുടങ്ങി

ഗുരുവായൂർ:തിരിമുറിയാതെ പെയ്ത  മഴയെയും ഭക്തജനങ്ങളെയും  സാക്ഷിയാക്കി പുന്നത്തൂർ ആനത്താവളത്തിൽ ഗുരുവായൂരപ്പൻ്റെ ഗജവീരൻമാർക്ക് സുഖചികിൽസ തുടങ്ങി.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള  സുഖചികിൽസയുടെ ഉദ്ഘാടനം   ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ഗജവീരൻ ദേവദാസിന് ആദ്യം ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം.തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുള നൽകി.ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവ ധനം ഡി.എ കെ.എസ്.മായാദേവി, മാനേജർ ബീന, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ.ടി.എസ്.രാജീവ്, ഡോ.എം.എൻ ദേവൻ നമ്പൂതിരി ,ഡോ.കെ.വിവേക്  , ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ ,നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ . ഷൈലജ സുധൻ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി .ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.  സുഖചികിൽസക്കായി  II ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *