ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് ഭഗവാനോടല്ല ഭക്തി മറിച്ച് പിണറായി വിജയനോടാണെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാർ ക്ഷേത്രനടയിൽ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് പരാതികൾ വരുന്നുണ്ട്.മുഖ്യമന്ത്രിയുടെ മകന്റെ ഗുണ്ടകളെ പോലെ ഗുരുവായൂർ ദേവസ്വം അധികാരികൾ പെരുമാറുന്നത് അങ്ങേയറ്റം ഖേദകരമാണ്.. ദൃശ്യങ്ങൾ എടുത്ത മാധ്യമ പ്രവർത്തകനെ ദേവസ്വം ജീവനക്കാരൻ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തു എന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല.
ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് ഭഗവാനോടല്ല ഭക്തി, മറിച്ച് പിണറായി വിജയനോട് -അനിൽ മഞ്ചറമ്പത്ത്
