ചാവക്കാട്:സമൂഹത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കുവാന്‍ കഴിവുള്ളവരും നാടിന്‍റെ ഭാവി വാഗ്ദാനങ്ങളുമായ പ്രതിഭകളാണ് എസ്.എസ്.എല്‍.സി യിലും ഹയര്‍സെക്കണ്ടറിയിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍. പ്രതിഭാശാലികളായ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എല്‍.എ പ്രതിഭാ പുരസ്കാരം നല്‍കി വരുന്നത്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടാതെ മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ മണ്ഡലത്തിന് പുറത്ത് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കുന്നു. ഈ വര്‍ഷത്തില്‍ 300 ലധികം വിദ്യാര്‍ത്ഥികള്‍ പുരസ്കാരത്തിന് അര്‍ഹരാണ്. കൂടാതെ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ സ്ക്കൂളുകളിലെ പ്രധാന അദ്ധ്യാപകരെ ചടങ്ങില്‍ ആദരിക്കും.
2026 ലെ പ്രതിഭ പുരസ്കാര പരിപാടി ജൂലൈ 4 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂര്‍ നഗരസഭ ടൌണ്‍ഹാളില്‍ വെച്ച് നടക്കുന്നതാണ്. എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിക്കുന്ന പുരസ്കാര വിതരണ ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ കെ.ജയകുമാര്‍ ഐ.എ.എസ് (റിട്ട) ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രതിഭാ പുരസ്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് മികച്ച പരിശീലകനായ ഷാഹുല്‍ കെ പഴുന്നാന നല്‍കുന്നതാണ്. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഷിബു കെ.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജില്‍സി ബാബു, സേവ്യര്‍ പികെ, പി.എം താഹിര്‍, വിഎം മനാഫ്, റസ്ല റഹീം, ഹസ്സന്‍ തളികശ്ശേരി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ടി ശിവദാസന്‍, ഹാരിസ് ബാബു, സി.എസ് സൂരജ്, അനില്‍ മഞ്ചറമ്പത്ത്, പി.കെ രാജേശ്വരന്‍, പി.കെ സെയ്താലിക്കുട്ടി, ആര്‍.വി അബ്ദുള്‍ റഹീം, ആര്‍.പി ഗഫൂര്‍, സൈമണ്‍ മാസ്റ്റര്‍, ബെന്നി, മോഹന്‍ദാസ്, കാദര്‍ ചക്കര, തോമസ് ചിറമേല്‍, വിദ്യാര്‍ത്ഥി പ്രതിനിധി സഹൃദയകുമാര്‍, ജനപ്രതിനിധികള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ , പ്രധാന അദ്ധ്യാപകര്‍, അദ്ധ്യാപകര്‍, രാഷ്ട്രീയ- സാസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
എം.എല്‍.എ പ്രതിഭാ പുരസ്കാരം 2026
