വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാന ദാനവും നടത്തി. ചടങ്ങ് ബ്ലോക്ക് പ്രസിഡൻ്റ് അഷിദ ഉദ്ഘാടനം ചെയ്തു.പി എഫ് എ അഞ്ഞൂർ ഓവറോൾ ചാമ്പ്യൻമാരായി.യുവധാര തിരുവളയന്നൂർ റണ്ണറപ്പായി.വർണ്ണചിത്ര നായരങ്ങാടി,എൻ. ബി.സി ഞമനേങ്ങാട് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.
പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൽസി ബാബു,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ എസ്.കെ ഖാലിദ്, ശ്രീധരൻ മാക്കാലിക്കൽ, മെമ്പർമാരായ പ്രീതി ബാബു,ഷിജിലസതീഷ്, എം. ഗിരീഷ്,കെ.വി റഷീദ്, യൂത്ത് കോർഡിനേറ്റർ ഫഹദ് മുസ്തഫ, പഞ്ചായത്ത് ക്ലർക്ക് ശശികുമാർ എന്നിവർ പങ്കെടുത്തു.
