ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ കലോത്സവം; ഓഫ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങി

ചാവക്കാട്:ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻസെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അക്കാദമി കോഡിനേറ്റർ ശ്രീകാന്ത് ഗുരു പദം അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ പ്രിയ മധു സ്വാഗതവും ഭോഷി  ചാണാശ്ശേരി നന്ദിയും പറഞ്ഞു. കഥാ, കവിതാരചന, ഉപന്യാസം, ചിത്രരചന, പോസ്റ്റർ മേക്കിംങ്ങ് എന്നീ മത്സരങ്ങളാണ് ഇന്ന് നടന്നത്. ഡിസംബർ 15, 16 തിയ്യതികളിലാണ് കലോത്സവം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *