ഗുരുവായൂരിൽ എസ് എൻ ഡി പി കേന്ദ്ര വനിതാസംഘം  കലോത്സവം എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 100-ാം സ്‌മൃതി ആചരണത്തോടനുബന്ധിച്ച് കേന്ദ്ര വനിത സംഘത്തിന്റെ നേതൃത്വത്തിൽ “കലോത്സവം വീണപൂവ് 2024” ഗുരുവായൂരിൽ
എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കേന്ദ്ര വനിത സംഘം നേതാക്കളായ അഡ്വ. സംഗീത വിശ്വനാഥൻ, പ്രസിഡൻ്റ് കൃഷ്‌ണകുമാരി, യോഗം കൗൺസിലർമാരായ ബേബി റാം, പി. കെ. പ്രസന്നൻ, ഷീബ ടീച്ചർ, യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ, സെക്രട്ടറി പി.എ സജീവൻ തുടങ്ങിയവരും യൂണിയൻ വനിത സംഘം നേതാക്കളും പങ്കെടുത്തു.
എസ്എൻഡിപി യോഗം കേന്ദ്രവനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ യൂണിയനുകളെ ഉൾപ്പെടുത്തി നടക്കുന്ന കലോത്സവവും ആശാൻ സ്മൃതി ആചരണവുമാണ് ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്നത്. വൈകീട്ടോടെ സമാപിക്കും. കലോത്സവത്തിൽ 32 യൂണിയനുകളിൽ നിന്നായി 400 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന മത്സരത്തിൽ മഹാകവി കുമാരനാശാന്റെ കൃതികളുടെ ആലാപനം, ആസ്വാദനം, പ്രസംഗമത്സരം, നൃത്ത നാടകം എന്നിവയും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *