തണ്ടപേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി : പുന്നയൂർക്കുളം സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

പുന്നയൂർക്കുളം:തണ്ടപേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി വാങ്ങിയ പുന്നയൂർക്കുളം സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പുന്നയൂർക്കുളം വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസറായ പത്തനംതിട്ട സ്വദേശി  ടി.വി.വിനോദാണ് പിടിയിലായത്.വില്ലേജ് ഓഫീസിൽ നിന്നും 50000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്.
വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. പണം ആവശ്യപെടുന്നതിൻ്റെ വീഡിയോ പരാതിക്കാരാൻ എടുത്തിരുന്നു. ഇതേ തുടർന്ന് വില്ലേജ് ഓഫീസ് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയത്. വില്ലേജ് ഓഫീസിൻ്റെ മുകൾ നിലയിൽ ഭക്ഷണ കഴിക്കുന്ന മുറിയിൽ പണം വെയ്ക്കാനാണ് സ്പെഷൽ വില്ലേജ് ഓഫീസർ നിർദേശിച്ചത്. പണം ഇവിടെ വെച്ചയുടെനെ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ പിടികൂടുകയായിരുന്നു. തൃശ്ശുർ വിജിലൻസ് ഡി.വൈ.എസ്.പി. ജിം പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *