ഗുരുവായൂർ:കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരണവും വനിതാ സംഗമവും ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് പ്രേമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും ടി.വി.അവതാരികയുമായ രഞ്ജിനി മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂരിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളായ വസന്തമണി,ഡോ.ചന്ദ്രിക ശങ്കർ, കലാമണ്ഡലം രമ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഹോട്ടൽ ഉടമകളായ വനിതകൾ, ഭക്ഷണവിതരണ രംഗത്തെ വനിതാ ജീവനക്കാർ, കലാകായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ പെൺകുട്ടികൾ എന്നിവരെ അനുമോദിക്കുകയും, ചാരിറ്റി ഫണ്ട് വിതരണം നടത്തുകയും ചെയ്തു.മിനി ടി.കെ,റഹ്മത്ത് ബാബു,റോഷ്‌നി ബിജുലാൽ, അനിത രാമകൃഷ്ണൻ,കെ. ശശികല നാരായണൻ,ടെസ്സി ഷൈജോ,സ്‌മിത ബിനോയ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ,ജി.കെ.പ്രകാശ്, ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്, അമ്പാടി ഉണ്ണികൃഷ്ണൻ, ഒ.കെ.ആർ.മണികണ്‌ഠൻ, സി.എ.ലോകനാഥ്,എൻ.കെ.രാമകൃഷ്ണൻ,ജിഷ രാജേഷ്,ഷെമീറഷാഫി,പ്രസന്ന രവീന്ദ്രൻ,രാഗി ജോഷി,ജി.ആർ. രുഗ്മിണി,സുപർണ്ണ ഷിജോ, കാവ്യ രാജു,വിദ്യ ബിമിത്ത് തുടങ്ങിയവർ പങ്കെടുത്തു
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരണവും വനിതാ സംഗമവും നടത്തി
