ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം  വാദനകലാനിധി പനമണ്ണ മനോഹരന്

ഗുരുവായൂർ:ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം  വാദനകലാനിധി പനമണ്ണ മനോഹരന് സമർപ്പിക്കും. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ചിങ്ങ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ വാദ്യനിരയിലെ ശ്രേഷ്ഠ മികവുറ്റ പ്രതിഭയ്ക്ക് നൽകപ്പെടുന്ന ഗുരുവായൂർ തെക്കൂട്ട് വേണുഗോപാൽ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള 10,001 രൂപയും പ്രശസ്തിപത്രവും കീർത്തി ഫലകവും അടങ്ങിയ   പുരസ്കാരം.ചിങ്ങ മഹോത്സവ ദിനത്തിന്റെ ആവേശവും ആരവവും ഉയർത്തി കിഴക്കെ നടമജ്ജുളാൽ പരിസരത്ത് ഉച്ചതിരിഞ്ഞ് 3 മണിക്ക് സമാരംഭം കുറിക്കുന്ന 251 വാദ്യ കലാകാരന്മാർ മാറ്റുരയ്ക്കുന്ന വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് പ്രാമാണ്യം നൽകി രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന മഞ്ജുളാൽത്തറ മേളത്തിന് ശേഷം ഒരുക്കുന്ന സമാദരണസദസ്സിൽ പുരസ്കാരം സമ്മാനിക്കും. കുറുംകുഴൽ- നാഗസ്വര  വാദനരംഗത്ത് കഴിഞ്ഞ നാലുപതിറ്റാണ്ടായി അതുല്യ പ്രതിഭകളോടൊപ്പം അരങ്ങുകൾ തന്റേതാക്കി  മേള പെരുക്കത്തിലൂടെയും  സ്വരമാധുര്യലയത്തോടെയും ജൈത്രയാത്ര തുടരുന്ന അസുലഭ പ്രതിഭയാണ് പനമണ്ണ മനോഹരൻ.മട്ടന്നുർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ,കല്ലൂർ രാമൻകുട്ടി മാരാർ, സദനം വാസുദേവൻ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദക്ഷൻ മാരാർ, ഗുരുവായൂർ ശിവരാമൻ, പെരിങ്ങോട് ചന്ദ്രൻ, കലാമണ്ഡലം ഉണ്ണിക്യഷ്ണൻ, ചേരാനെല്ലൂർ ശങ്കരൻക്കുട്ടി മാരാർ തുടങ്ങി വാദ്യനിരയിലെ നീണ്ട മഹാരഥന്മാർക്ക് കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി വർഷം തോറും ഈ പുരസ്ക്കാരം സമ്മാനിച്ചു പോരുന്നു. പത്രസമ്മേളനത്തിൽ കെ.ടി ശിവരാമൻ നായർ ,രവിചങ്കത്ത് , അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശ്രീധരൻ മാമ്പുഴ , ജയറാം ആലക്കൽ, ശശി കേനാടത്ത്, നിർമ്മല നായ്കത്ത്, ടി. ദാക്ഷായിണി,ഡോ. സോമസുന്ദരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *