വടക്കേക്കാട് കുടുംബശ്രീ ഭരണ തുടർച്ചയിൽ യുഡിഎഫ്…             സുമതി രാജൻ ചെയർപേഴ്സൺ,റസിയ ഷഹീർ വൈസ് ചെയർപേഴ്സൺ

വടക്കേക്കാട് : കുടുംബശ്രീ തിരഞ്ഞെടുപ്പിൽ തുടർച്ചയായ വിജയം കരസ്ഥമാക്കി യുഡിഎഫ്.18 സിഡിഎസിൽ 13 വോട്ടും നേടി യുഡിഎഫിലെ സുമതി രാജൻ കുടുംബശ്രീ ചെയർപേഴ്സണായും റസിയ ഷഹീർ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന് അഞ്ചു വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. വരണാധികാരി ക്ഷീര വികസന വകുപ്പ് ഓഫീസർ വിധു വിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞതവണ യുഡിഎഫ് ഒമ്പതും ,എൽഡിഎഫ് ഏഴു വോട്ടും ആണ് നേടിയിരുന്നത്. ഇത്തവണ വാർഡ് വിഭജനത്തിൽ രണ്ട് സീറ്റ് വർദ്ധിച്ചിട്ടും  എൽഡിഎഫിൻ്റെ വോട്ട് നില കുറഞ്ഞു. എൽഡിഎഫിന്റെ സിറ്റിംഗ് സിഡിഎ സുകൾ  ആയിരുന്ന 6 ,10 ,11 വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *