ഗുരുവായൂർ:നന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു.വൈദ്യുതി കാലുകൾ പൊട്ടിവീണു.നെന്മിനി ബലരാമ ക്ഷേത്രം റോഡിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി മരങ്ങൾ കടപുഴകി വീടിനു മുകളിൽ വീണു.വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു
ഗുരുവായൂർ നന്മിനിയിൽ മിന്നൽ ചുഴലി;വൻ നാശനഷ്ടം,നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു,മരങ്ങൾ കടപുഴകി വീണു
