ഗുരുവായൂർ: ഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി.ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുതദീപ വിതാനം. ഇന്നലെ രാത്രി നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു.ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എം.ജി.രാജമാണിക്കം ഐഎഎസ്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,പുതിയ ദീപ വിതാനം 8 77 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് വഴിപാടായി സമർപ്പിച്ച ദേവസ്വം ഭരണസമിതി അംഗം കെ.എസ്.ബാലഗോപാൽ,
മറ്റ് ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്, കെ.പി.വിശ്വനാഥൻ,മനോജ് ബി നായർ,
അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എഡിജിപി അജിത് കുമാർ ,ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി പുതിയ ദീപവിതാനം .പ്രവൃത്തി നിർവ്വഹിച്ച ആലുവ S & S ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേൽനോട്ടം നിർവ്വഹിച്ചത്
വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര;മന്ത്രി കെ.ബി.ഗണേഷ് കുമാർ സമർപ്പണം നിർവ്വഹിച്ചു
