ഗുരുവായൂർ:അതീവ സുരക്ഷ മേഖലയായിട്ടുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ലൈലാക്കി നെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ഗുരുവായൂർ എ സി പി , ടെമ്പിൾ സി ഐ തുടങ്ങിയവർക്ക് പരാതി നല്കി . ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ഒരു സ്വകാര്യ കമ്പനി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിലൂടെ ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിട്ടുള്ളത്.നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ലൈലാക്ക് ഹോട്ടൽ ഗ്രൂപ്പിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും സുരക്ഷ വീഴ്ച്ചക്ക് കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും അനിൽ മഞ്ചറമ്പത്ത് ആവിശ്യപ്പെട്ടു
അതീവ സുരക്ഷ മേഖലയായിട്ടുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വർക്കെതിരെ നടപടി വേണം:അനിൽ മഞ്ചറമ്പത്ത്
