ഗുരുവായൂർ: കോട്ടപ്പടി ഇരിങ്ങപ്പുറത്ത്
സുരേഷ് ഗോപിയുടെ പ്രചരണ പോസ്റ്ററുകൾ കീറിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം. സംഭവത്തിന് പിന്നിൽ സി പി എം എന്ന് ബിജെപി.പോസ്റ്ററുകൾ കീറിയതിലും പ്രവർത്തകരെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് ബി ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ പ്രകടനം നടത്തി.കോട്ടപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം ഇരിങ്ങപ്പുറത്ത് സമാപിച്ചു.പ്രകടനത്തിന് ബി ജെ പി നേതാക്കളായ കെ.ആർ അനീഷ്, അനിൽ മഞ്ചറമ്പത്ത്, രാജൻ തറയിൽ, സുഭാഷ് മണ്ണാരത്ത് തുടങ്ങിയവർ നേതൃത്വം നല്കി
ഗുരുവായൂർ ഇരിങ്ങപ്പുറത്ത് സുരേഷ് ഗോപിയുടെ പ്രചരണ പോസ്റ്ററുകൾ കീറി…സംഘർഷം;പ്രതിഷേധവുമായി ബിജെപി.
