നിയുക്ത മാളികപ്പുറം  മേൽശാന്തി ശബരി സന്നിധിയിലേക്ക് യാത്ര തിരിച്ചു

വടക്കേക്കാട്:നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി പൂങ്ങാട്ടുമന മുരളി നമ്പൂതിരി തന്റെ ഒരുവർഷത്തെ സപര്യ ആരംഭിക്കുന്നതിനായി
ശബരീശ സന്നിധിയിലേക്ക് യാത്ര തിരിച്ചു.അഞ്ഞൂർ പൂങ്ങാട്ടു മന വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും കാരണവന്മാരുടേയും നിരവധി അയ്യപ്പ ഭക്തരുടേയും സാനിധ്യത്തിൽ ബുധനാഴ്ച രാത്രി കെട്ടുനിറച്ചു. മേൽശാന്തിയോടൊപ്പം സഹകാർമ്മികരായി പോകുന്ന പന്ത്രണ്ടു പേരും യാത്ര തിരിച്ചു. ഇന്ന് ശബരിമലയിൽ എത്തുന്ന മുരളി നമ്പൂതിരിയെ വൈകുന്നേരം മാളികപ്പുറം മേൽ ശാന്തിയായി  അവരോധിക്കും.നാളെ വൃശ്ചികം ഒന്നു മുതൽ  ഒരു വർഷത്തെ മാളികപ്പുറം മേൽശാന്തിയായുള്ള ചുമതല അദ്ദേഹം ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *