നെല്ലുവായ് വൈകുണ്‌ഠ ഏകാദശി മഹോത്സവം ഇന്ന്

ഏരുമപ്പെട്ടി: പ്രസിദ്ധമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി മഹോത്സവം ഇന്ന്. രാവിലെ നാലിന് നിർമാല്യ ദർ ശനം, ഉദയാസ്തമന പൂജ, സ്തോത്ര പഞ്ചാശിക പാരായണം,നാരായണീയ പാരായണം,ഭഗവ ത്ഗീതാ പാരായണം, സംഗീതാർച്ചന,10ന് പഞ്ചരത്നകീർത്തനാലാപനം, മഹാ അന്നദാനം എന്നിവ നടക്കും.ഉച്ചയ്ക്ക് 1.30ന് ഗജവീരന്മാരോടും പഞ്ചവാദ്യ ത്തോടും കൂടിയുള്ള കാഴ്‌ചശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും.തുടർന്ന് മേളം, വൈകീട്ട് ആറിന് ദീപാരാധന, തിച്ചൂർ ഉണ്ണികൃഷ്ണ‌നും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ നാദസ്വരം,രാത്രി ഏഴിന് ഐഡിയ സ്‌റ്റാർ സിംഗർ ഫെയിം വിഷ്ണ കൃഷ്ണനും ഡോ. കാവ്യശശിധരനും അ വതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.
രാത്രി 10ന് ഡബിൾ തായമ്പക തുടർന്ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും.ഉച്ചയ്ക്ക് നടക്കുന്ന പഞ്ചവാദ്യത്തിന് ചെർപ്പുളശേരി ശിവൻ, കല്ലേംകുളങ്ങര കൃഷ്ണവാരിയർ, നെല്ലുവായ് ശശി, തിരുവില്വാമല ഹരി പൊതുവാൾ, പരയ്ക്കാട് ബാബു, മച്ചാട് ഉണ്ണി നായർ, ചോറ്റാനിക്കര വിജയൻ മാരാർ, കുനിശേരി അനിയൻമാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി,നെല്ലുവായ് ശങ്കരൻകുട്ടി മാരാർ എന്നിവർ നേതൃത്വം നൽകും.
കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ മേളവും നടക്കും. ധന്വന്തരി മൂർത്തി സേവ നട ത്താൻ കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്മാർ എത്തുന്നതും ഏക്കമില്ലാതെ ആനകൾ എഴുന്ന ള്ളിപ്പിനെത്തുന്നതും ഈ ക്ഷേത്രത്തിലെ ഏകാദശിയുടെ പ്രത്യേകതയാണ്.ദ്വാദശി ദിവസമായ നാളെ രാവിലെ 7.15ന് ദ്വാദശി പണം സ്വീകരിക്കൽ തുടർന്ന് ഒമ്പതു മണി മുതൽ ദ്വാദശി ഊട്ട് എന്നിവയോടെ ഇത്തവണത്തെ ഏകാദശി മഹോത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *