മലപ്പുറം :താനൂർ ശോഭപറമ്പിൽ കരിമരുന്നിന് തീപിടിച്ച് അപകടം എട്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം.ബിനൂഷ്, മുഹമ്മദ് കുട്ടി,വേൽ,വേണുഗോപാൽ, ഗോപാലൻ,രാമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവർ താനൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കതിനക്ക് തീപ്പിടിച്ച്പൊട്ടിത്തെറിക്കുകയയിരുന്നു.
താനൂർ ശോഭപറമ്പിൽ കരിമരുന്നിന് തീപിടിച്ച് അപകടം; 8 പേർക്ക് പരിക്ക്, ആറു പേരുടെ നില ഗുരുതരം
