ഗുരുവായൂർ:വികസന ഗാഥയുടെ സമയക്രമപ്രോഗ്രസ്സ് കാർഡിനൊപ്പം കമനീയ ക്ലോക്ക് വിഷു കൈനീട്ടമായിസമ്മാനിച്ച് നഗരസഭ കൗൺസിലർ വി.കെ.സുജിത്ത്.റംസാൻ – വിഷു ആഘോഷവുമായികൈകോർത്ത് ഗുരുവായൂർനഗരസഭ കൗൺസിലർ വി.കെ.സുജിത്ത് കമനീയമായ ക്ലോക്ക് വിഷു കൈനീട്ടം നൽകി തന്റെപ്രവർത്തനപഥത്തിലെസമഗ്രമായ പ്രോഗ്രസ്സ്കാർഡും കൂടെചേർത്ത് ആഘോഷ – വിതരണ- സമാദരണ സദസ്സ്സംഘടിപ്പിച്ചു. ഗൃഹാത്വരനിറവിൽ തിരുവെങ്കിടം രശ്മി ഭവനിൽ ചേർന്ന സദസ്സ് സിനിമ – സീരീയൽ താരം രശ്മി സോമൻ ഉദ്ഘാടനം ചെയ്ത് വിഷുകൈനീട്ട വിതരണവും നിർവഹിച്ചു. വാർഡ് കൗൺസിലർ വി.കെ.സുജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ ദേശത്തെ മാതൃകാ അധ്യാപകനും , തൊണ്ണൂറിന്റെ നിറവിലെത്തുകയും ചെയ്ത ചാലക്കൽ ജെയിംസ് മാസ്റ്ററെ സ്നേഹാദരം നൽകി. അനുമോദിച്ച് ആദ്യ വിഷു കൈനീട്ട സമ്മാനവും, പ്രവർത്തന പ്രോഗ്രസ്സ് റിപ്പോർട്ടും നൽക്കുകയും ചെയ്തു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി ,വിവിധ പ്രസ്ഥാന സാരഥികളായ ശശി വാറണാട്ട്, പി.ഐ. ലാസർ . വി.ബാലകൃഷ്ണൻ നായർ , മേഴ്സിജോയ്, വി.മോഹൻദാസ് , മുരളി വടക്കുട്ട് .വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഡിലെ മുഴുവനും , പരിസരത്തെയും ഭവനങ്ങളിൽ വാർഡ് കൗൺസിലർ നേരിട്ടെത്തി വിഷുകൈനീട്ട സമ്മാനവും പ്രവർത്തന പ്രോഗ്രസ്സ്കാർഡ് നൽക്കുന്നതിനുംതുടർന്ന് തുടക്കം കുറിച്ചു. കൃഷ്ണകുമാർ , രവികൃഷ്ണൻ. സോമൻ , രാജി,പ്രേമ, ഗീത,സുമ, ഉഷ, ചന്ദ്രശേഖരൻ, ബാലചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
വികസന ഗാഥയുടെ സമയക്രമ പ്രോഗ്രസ്സ് കാർഡിനൊപ്പം ക്ലോക്കും വിഷു കൈനീട്ടം സമ്മാനിച്ച് നഗരസഭ കൗൺസിലർ വി.കെ.സുജിത്ത്
