ഔഷധസേവദിനത്തിൽ ആരോഗ്യ പരിരക്ഷയുമായി കൂട്ടായ്മ

ഗുരുവായൂർ:ആരോഗ്യ പരിരക്ഷയും, ശാരീരിക ക്ഷമതയും മുന്നിൽ നിർത്തി കർക്കിടക മാസത്തിൽ ഒരുക്കപ്പെടുന്ന ഔഷധസേവാദിനവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്രപാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഔഷധ കഞ്ഞിയും, കനകപ്പൊടിയും,ഔഷധ കൂട്ടും നിരവധി പേർക്ക് നൽകി .ഗുരുവായൂർ നാരായണാലയത്തിന് മുന്നിൽ സ്വാമി സന്മയാനന്ദ സരസ്വതി ഔഷധ കൂട്ടുകൾ ഹരിനാരായണസ്വാമിക്ക് നൽകി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അനിൽ കല്ലാറ്റ്, രവിചങ്കത്ത്, , ബാലൻ വാറണാട്ട്, ജയറാംആലക്കൽ ശ്രീധരൻ മാമ്പുഴ, ഐ.പി രാമചന്ദ്രൻ, മുരളി അകമ്പടി,വി.ബാലകൃഷ്ണൻ നായർ, ശ്രീകുമാർ പി.നായർ,രവി വട്ട രങ്ങത്ത്എന്നിവർ സംസാരിച്ചു. ക്ഷേത്രപരിസരത്ത് എത്തിയവർക്ക് ഔഷധ കഞ്ഞിയും, മരുന്ന് കൂട്ടുകളും, കനകപ്പൊടിയും വിതരണം ചെയ്തു. പരിപാടിക്ക് മുള്ളത്ത്.മുരളീധരൻ, കെ.ടി.ദാക്ഷായണി നിർമ്മല നായ്ക്കത്ത്, രാധാ ശിവരാമൻ, സരളമുള്ളത്ത്, കാർത്തിക കോമത്ത്‌, ഗീതാ ഹരി, രാധാമണി ചാത്തനാത്ത് ഹരിദാസ് മാമ്പുഴ, , ഉദയം ശ്രീധരൻ, വിജയശങ്കരനാരായണൻ ,ശാന്ത മണ്ണുങ്ങൽഎന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *