ബജറ്റ് :ഗുരുവായൂരിന് പുതുതായി ഒന്നും അനുവദിച്ചില്ല – എൻ കെ അക്ബർ എംഎൽഎ

ചാവക്കാട് :പുതുക്കിയ 2026-27 സംസ്ഥാന ബജറ്റില്‍ ഗുരുവായൂർ മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയുടെ വകയിരുത്തലുകള്‍. ഗുരുവായൂർ ആയുർവേദ ആശുപത്രി 2 കോടി രൂപ, ചക്കംകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് 2 കോടി, ഏങ്ങണ്ടിയൂർ കോട്ടക്കടപ്പുറം സ്കൂൾ ഗ്രൗണ്ട് വികസനം 1 കോടി, ചാവക്കാട് പൊതുമരാമത്ത്  റെസ്റ്റ് ഹൗസ് പുതിയ കെട്ടിടം 2 കോടി, മുനക്കകടവ് ഫിഷ് ലാൻഡിങ് സെൻ്റർ വികസനം (സ്ഥലമെടുപ്പ് ഉൾപ്പെടെ) 2 കോടി , ജി യുപി സ്ക്കൂൾ വടക്കേക്കാട് പുതിയ കെട്ടിടം 1 കോടി എന്നീ പദ്ധതികളാണ് പുതുക്കിയ ബജറ്റിലും ഇടം പിടിച്ചത്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന കോട്ടപ്പടി – തമ്പുരാൻപടി – അഞ്ഞൂർ ( 2 കോടി ) റോഡ് ബിഎംബിസി പുതുക്കിയ ബജറ്റിൽ വന്നിട്ടില്ല. കൂടാതെ മമ്മിയൂർ ഫ്ലൈ ഓവർ നിർമാണതിന്നും കടപ്പുറം കടൽഭിത്തി നിർമാണത്തിനും ബജറ്റിൽ തുക അനുവദിക്കുന്ന വിഷയം വകുപ്പ് മന്ത്രി മാരെയും മുഖ്യ മന്ത്രിയെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നതാണ് . ബജറ്റിൽ തുക അനുവദിക്കാത്തത് ബജറ്റ് പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഗുരുവായൂർ എംഎൽഎ എൻ കെ  അക്ബർ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ മുൻ ധനമന്ത്രി ബാലഗോപാൽ അനുവദിച്ച പദ്ധതികൾ മാത്രമാണ് അനുവദിച്ചതെന്നും ഗുരുവായൂരിന് പുതിയതായി ഒന്നും അനുവദിച്ചില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *