പുന്നയൂർക്കുളം:വായനാദിനാഘോഷത്തിൻ്റെ ഭാഗമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്ത നാല് വായനശാലകൾക്ക് സൗജന്യ ദിനപത്ര വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി നിർവഹിച്ചു.. വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ അബൂബക്കർ കുന്നംകാട്ടയിൽ മെമ്പർമാരായ അഡ്വ. മുഹമ്മദ് റയീസ്, ഷിമോദ് കാട്ടുശ്ശേരി, സെലീന മൊയ്തീൻ, സീന സുരേഷ്, തുടങ്ങിയവരും ആസൂത്രണ സമിതി ഉപാധ്യക്ഷൻ അസ്കർ അറക്കൽ, ലൈബ്രറി കൗൺസിൽ പ്രതിനിധി ബിനീഷ് ബാലൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ തുല്യതാ പരീക്ഷ പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. സാക്ഷരതാപ്രേരക്ക് ബിജോയ് പുസ്തകം ഏറ്റുവാങ്ങി.
അറിവിന്റെയും വായനയുടെയും ലോകത്തേക്ക് പുതുതലമുറയെയും ക്ലബ്ബുകളെയും കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്ത തൂലിക, ക്രിയേറ്റീവ്, സ്മരണ, സപര്യ എന്നീ പഞ്ചായത്തിലെ നാല് വായനശാലകൾക്കാണ് സൗജന്യമായി ദിനപത്രങ്ങൾ വിതരണം ചെയ്യുന്നത്. നാല് വ്യത്യസ്ത പത്രങ്ങളാണ് എല്ലാദിവസവും പദ്ധതിയുടെ ഭാഗമായി വായനശാലകളിൽ എത്തുക.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ധർമ്മൻ സ്വാഗതവും ലൈബ്രറേറിയൻ രമേശ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരും സാമൂഹ്യ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും ചടങ്ങിൽ പങ്കെടുത്തു.
പുന്നയൂർക്കുളം പഞ്ചായത്തിൽ വായനാദിനാഘോഷം
