ചാവക്കാട്:തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള, കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ 28,29 തീയതികളിൽ ചാവക്കാട് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. എം എൽ എ , എൻ കെ അക്ബർ അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. മേളയുടെ സമാപന സമ്മേളനം
മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും എൻ .കെ അക്‌ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് മുഖ്യാതിഥിയായിരിക്കും. സമ്മാനദാനം തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിക്കും.ഗണിതശാസ്ത്രമേള, ഐ ടി മേള എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ, സാമൂഹ്യശാസ്ത്രമേള -എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ, ശാസ്ത്രമേള – എം ആർ ആർ എം എച്ച്എസ്എസ് ചാവക്കാട്, പ്രവർത്തി പരിചയമേള- ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂർ, കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ- ജിഎച്ച്എസ്എസ് ചാവക്കാട് എന്നിവടങ്ങളിൽ നടക്കും. 52 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുക്കും. 60 സ്റ്റാളുകളിൽ പ്രദർശനവും വില്ലനയും ഉണ്ടാകും. 19 ഇനങ്ങളിൽ തൊഴിൽ നൈപുണ്യങ്ങളുടെ മത്സരങ്ങളും, വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും പത്ര സമ്മേളനത്തിൽ എം എൽ എ എൻ കെ അക്ബർ,ഡി ഡി ഇ, പി എം ബാലകൃഷ്ണൻ, ഡി ഇ ഒ, ടി രാധ ,എ ഇ ഒ വി .ബി സിന്ധു, കെ.കെ മുബാറക്ക്, എൻ കെ പ്രവീൺ, പി.ഡി ഡിറ്റോ എന്നിവർ പങ്കെടുത്തു. തുടർന്ന്
ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം എം എൽ എ, എൻ കെ അക്‌ബർ നിർവഹിച്ചു. പബ്ലിസിറ്റി ചെയർമാനും ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർമാനുമായ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. മതിലകംസ്വദേശി പുവത്തും കടവിൽ പി.കെ മുജീബ് റഹ്മാൻ്റെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള 28,29 തിയതികളിൽ ചാവക്കാട്
