ചാവക്കാട്മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

      🟠🟤🟡⚫🟢🔴🟣🔵

ചാവക്കാട്: നഗരസഭയുടെ 2025-26 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ ആവശ്യമായ ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി സ്വാഗതം ആശംസിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ നന്ദി പറഞ്ഞു . വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്
24 പേർക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തത്.ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *