വടക്കേക്കാട്:ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ
പറന്നുവന്ന മയിൽ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചന്നൂർ സ്വദേശി മരിച്ചു.വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി പൂളംതറക്കൽ അബ്ദുൽസലാം (60) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് അന്ത്യം. മൂന്നാഴ്ച മുൻപ് ചെറുവത്താനിയിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇലക്ട്രീഷ്യനായിരുന്ന
അബ്ദുൽസലാം കുന്നംകുളത്തേക്ക് ബൈക്കിൽ പോകുമ്പോൾ
പറന്നുവന്ന മയിൽ അബ്ദുൽ സലാമിന്റെ ദേഹത്ത് ഇടിക്കു കയായിരുന്നു.നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു എങ്കിലും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അബോധാവസ്ഥയിൽ ആയ അബ്ദുൽ സലാമിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിച്ചരണ വിഭാഗമായ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മയിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചന്നൂർ സ്വദേശി മരിച്ചു
