പുന്നയൂർകുളം:പുന്നയൂർകുളം മർച്ച്ച്ചെന്റ്സ് അസോസിയേഷൻ 46–വാർഷികവും, പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 ജനപ്രതിനിധി കൾക്ക് സ്വീകരണവും നൽകി.
വ്യാപാരി വ്യവസായി എകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.വി അബ്ദുൾ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട്
ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി,പ്രതിപക്ഷ നേതാവ് ഏ.ഡി ധനീപ്,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ കെ.പി ധർമ്മൻ,
കെ. എച്ച്.ആബിദ്,മെമ്പർമാരായ ഷാജി തൃപ്പറ്റ്,ശോഭ പ്രേമൻ,
ബുഷ്‌റ,എന്നിവർ ആശംസ പ്രസംഗം നടത്തി.മുണ്ടത്തികോട് വെടിക്കെട്ട് നിർമ്മാണ ശാല അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും, മരണമടഞ്ഞ മെമ്പർ മാർക്ക് അനുശോചനവും രേഖപ്പെടുത്തി.
യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.എം. പ്രകാശൻ സ്വാഗതവും ജില്ലാ ഭരണസമിതി മെമ്പർ എം.വി ജോസ് നന്ദിയുംപറഞ്ഞു.തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ നിയോജക മണ്ഡലം കൺവീനർ ജോജിതോമസ് വിവാഹ സഹായ നിധി വിതരണം ചെയ്തു, ലിയോൺ വഴപ്പുള്ളി , എ. കെ. ഉണ്ണികൃഷ്ണൻ, എം. മുഹമ്മതാലി, വി. ജി. ബാലകൃഷ്ണൻ,ഏ. മുഹമ്മതാലി,ജോഷി തോമസ് പ്രസംഗിച്ചു. ഐ. കെ. സച്ചിദാനന്ദൻ വാർഷിക റിപ്പോർട്ടും വി. കെ.അബ്ദുൾ ഷുക്കൂർ കണക്കും അവതരിപ്പിച്ചു.ലൂക്കോസ് തലക്കോട്ടൂ രിനെ യൂണിറ്റ് പ്രസിഡന്റായും നിലവിലുള്ള ഭരണ സമിതിയെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മർച്ചന്റ് അസോസിയേഷൻ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും
