കുന്നംകുളം: പുതിയ ബസ്റ്റാൻഡിൽ നിന്നും ബസ് മോഷണം പോയി. കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ് ആണ് മോഷണം പോയത്.പിന്നീട് മോഷണം പോയ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.10 ഓടെയാണ് ബസ് മോഷണം പോയത്. രാവിലെ ബസ് എടുക്കാൻ ചെന്ന ഡ്രൈവറാണ് ബസ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻതന്നെ കുന്നംകുളം പോലീസിൽ വിവരം അറിയിച്ചു. കുന്നംകുളം ബസ് സ്റ്റാൻഡിലെയും ചാട്ടു കുളത്തെയും സിസിടിവി ക്യാമറകളിൽ ബസ് കടന്നുപോകുന്ന ദൃശ്യം പതിഞ്ഞി ട്ടുണ്ടായിരുന്നു..തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മോഷണം പോയ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
