മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം

ഗുരുവായൂർ: മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ടോറസ് ലോറി ഡ്രൈവർ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാക്കിർ, ബസ്സിലുണ്ടായിരുന്ന കർണാടക സ്വദേശികളായ ശ്രേയസ്, സുദീപ്, അരുൺകുമാർ, ശാന്തകുമാർ, ഭരത്, ചിരന്ത്, അർജുൻ, ഹാരിഷ്, നാഗേഷ് ഹരിഹരൻ, മരത്, രാജ്‌കുമാർ, നാഗരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രാജ്കുമാറിനും നാഗരാജനുമാണ് ഗുരുതര പരിക്കേറ്റത്. ടോറസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ ഷാക്കിറിനെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മമ്മിയൂർ അത്താണി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് കർണാടകയിലേക്ക് പോവുകയായിരുന്ന ബസും കുന്നംകുളം ഭാഗത്തു നിന്നു വന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *