പാലക്കാട്:ചിറ്റൂർ കൊഴിഞ്ഞാമ്പാറ അരി
മില്ലിൽ നിന്നും 6600 കിലോ തമിഴ്നാട് റേഷനരി പിടികൂടി. കൊഴിഞ്ഞാമ്പാറ കരിമണ്ണിൽ പ്രവർത്തിച്ചുവരുന്ന
അൽ അഹദ് മോഡേൺ റൈസ് മിൽ ഗോഡൗണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 132 ചാക്ക് റേഷനരിയാണ്
കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ചൊവാഴ്ചയാണ് സംഭവം.
ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്.50 കിലോ തൂക്കം വരുന്ന 132 ചാക്കുകളിലായാണ്
മില്ലിൽ അരി സൂക്ഷിച്ചിരുന്നത്. കൊഴിഞ്ഞാമ്പാറ ആലംമ്പാടി തൗഫീഖ് (39)ൻ്റെ ഉടമസ്ഥതയിലുള്ള മില്ലാണ്.
സംഭവ സ്ഥലത്ത് നിന്ന് രണ്ട് ലോറിയും പിടികൂടിയിട്ടുണ്ട്.തമിഴ്നാട്ടിൽ നിന്നും
കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന റേഷനരി മായം ചേർത്ത് പോളിഷ് നടത്തി കൂടുതൽ
വിലയ്ക്ക് വിൽക്കാൻ എത്തിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.പിടികൂടിയ റേഷനരി സിവിൽ സപ്ലൈ വകുപ്പിന് കൈമാറി.കൊഴിഞ്ഞാമ്പാറ സി ഐ എം ആർ അരുൺ കുമാർ, എസ് ഐ വി പ്രമോദ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ രതീഷ്, സി.രവീഷ് ,ഷീയാവുദ്ദീൻ,നാസർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്
കൊഴിഞ്ഞാമ്പാറ അരിമില്ലിൽ നിന്നും 6600 കിലോ തമിഴ്നാട് റേഷനരി പിടികൂടി
